ഗണിതം സംഖ്യാ ശ്രേണി

ഗണിതം  സംഖ്യാ ശ്രേണി

പ്രീയമുള്ളവരെ,
ഇനി നമുക്ക് സംഖ്യാ ശ്രേണികളെ കുറിച്ച് പഠിക്കാം.
സംഖ്യാ ശ്രേണികളും പല തരത്തില്‍ കാണാറുണ്ട്. ചില ഉദാഹരണങ്ങളിലൂടെ അവയെ പരിചയപ്പെടാം ..

നിശ്ചിത സംഖ്യകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു രൂപപ്പെടുത്തുന്ന ശ്രേണികള്‍...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഉദാ:
🌷2,4,6,8 ....... (രണ്ടു വീതം കൂട്ടി മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 10 )
🌷5,10,15,20 ....... (5 വീതം കൂട്ടി മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 25 )
🌷10,20,30,40 ....... (10 വീതം കൂട്ടി മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 50 )
🌷1,3,5,7, ....... (ഒറ്റ സംഖ്യകളുടെ ശ്രേണി. അടുത്ത സംഖ്യ 9 )

നിശ്ചിത സംഖ്യകളുടെ ഗുണിതങ്ങള്‍/വര്‍ഗ്ഗങ്ങള്‍/ക്യൂബുകള്‍ കൊണ്ട് രൂപപ്പെടുത്തുന്ന ശ്രേണികള്‍...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
ഉദാ :
🌷3,6,9,12 ....... (3 ന്റെ ഗുണിതങ്ങളുടെ ശ്രേണി. അടുത്ത സംഖ്യ 15 )
🌷1,4,9,16 ....... (വര്‍ഗ്ഗങ്ങള്‍ എഴുതി മുന്നോട്ടു പോകുന്ന ശ്രേണി. 1 ന്റെ വര്‍ഗ്ഗം 1 തന്നെ, 2 ന്റെ വര്‍ഗ്ഗം 4, 3 ന്റെ വര്‍ഗ്ഗം 9, 4 ന്റെ വര്‍ഗ്ഗം 16 , 5 ന്റെ വര്‍ഗ്ഗമാണ് അടുത്ത സംഖ്യ 25 )
🌷2,8,3,27,4 ....... (സംഖ്യയും അതിന്റെ ക്യൂബും.. 2 ന്റെ ക്യൂബ് 8 , 3 ന്റെ ക്യൂബ് 27 , 4 ന്റെ ക്യൂബ് അടുത്ത സംഖ്യ 64 )

സംഖ്യകളോടൊപ്പം നിശ്ചിത സംഖ്യകള്‍ കൂട്ടി രൂപപ്പെടുത്തുന്ന ശ്രേണികള്‍...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
ഉദാ :

🌷5,6,9,14,21 ..... (സംഖ്യയോടൊപ്പം തുടര്‍ച്ചയായ ഒറ്റസംഖ്യകള്‍ കൂട്ടിയിരിക്കുന്നു. 5+1, 6+3,9+5,14+7 അടുത്ത സംഖ്യ 21+9 =30 )
🌷1,2,4,8,16 ....... (സംഖ്യയോടു അതെ സംഖ്യ തന്നെ കൂട്ടിയിരിക്കുന്നു.. 1+1=2, 2+2=4,4+4=8,8+8=16 അടുത്ത സംഖ്യ 16+16=32 )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Questions and answers

Questions and answers

ഗണിതം കോണളവ്