Questions and answers

1. ജോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ഇറാത്തോസ്തനീസ്

2. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്?
ഇറാത്തോസ്തനീസ്

3. ഭൂമി ശാസ്ത്രത്തിന്റെ പിതാവ്?
ടോളമി

4. 'ഭൗമകേന്ദ്ര സിദ്ധാന്തം' ആവിഷ്കരിച്ചത്?
ടോളമി

5. സൗരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
കോപ്പർനിക്കസ്

6. ഭൂമിക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളത്?
ഭൂമദ്ധ്യരേഖയിൽ ( 1680 Km/hr)

7. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് എ.ഡി അഞ്ചാം ശതകത്തിൽ കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ആര്യഭടൻ

8. ഭൂമിയുടെ പലായന പ്രവേഗം?
11.2 km/S

10. ഭൂമിയുടെ പ്രായം?
ഏകദേശം 460 കോടി വർഷം

11. മാതൃഭൂഖണ്ഡം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം?
പാൻജിയ

12. വൻകര വിസ്ഥാപനസിദ്ധാന്തം ആവിഷ്കരിച്ചത്?
ആൽഫ്രഡ് വെഗ്നർ (ജർമ്മനി 1912)

13. ഫലക ചലന സിദ്ധാന്തം ആവിഷ്കരിച്ചത്?
അർണോൾഡ് ഹോംസ്

14. ഭൂമിയുടെ ഏറ്റവും ഉയർന്ന കരഭാഗം?
എവറസ്റ്റ്

15. ഭൂമിയുടെ ഏറ്റവും താഴ്ന്ന കരഭാഗം?
ചാവുകടലിന്റെ തീരം

16. ഭൂമിയുടെ ഏറ്റവും ആഴം കൂടിയ ഭാഗം?
മറിയാന ട്രഞ്ച് (പസഫിക് )

17. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി?
ഭൂവൽക്കം

18. ഭൂകമ്പമാപിനി ആദ്യമായി ഉപയോഗിച്ചത്?
ചൈനക്കാർ

19. ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
സീസ്മോ ഗ്രാഫ്

20. സുനാമി എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്?
ജാപ്പനീസ്

21. തുടർ ഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
ഹെയ്തി

22. ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത്എന്നാണ്?
ജൂൺ 21

23. ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുന്നത് എന്നാണ്?
ഡിസംബർ 22

24. ഒരു ഞാറ്റുവേലയുടെ കാലയളവ്?
13 - 14 ദിവസം

25. 1 വർഷത്തിലെ ഞാറ്റുവേലകൾ എത്ര?
27

26. ഭൂമദ്ധ്യ രേഖയ്ക്ക് സമാന്തരമായി വരക്കുന്ന വൃത്ത രേഖകൾ?
അക്ഷാംശ രേഖകൾ

27. ഏറ്റവും വലിയ അക്ഷാംശ രേഖ?
ഭൂമദ്ധ്യരേഖ

28. പൂജ്യം ഡിഗ്രി അക്ഷാംശ രേഖ എന്നറിയപ്പെടുന്നത്?
ഭൂമദ്ധ്യരേഖ

29. ഇന്ത്യയുടെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖ?
ഉത്തരായനരേഖ

30. ഉത്തരായന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോ പൊളിറ്റൻ നഗരം?
കൊൽക്കത്ത

31. ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോ പൊളിറ്റൻ നഗരം?
ചെന്നൈ

32. ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാന തലസ്ഥാനം?
തിരുവനന്തപുരം

33. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ?
8

34. ഭൂമധ്യരേഖ കടന്നു പോകുന ഏറ്റവും വലിയ രാജ്യം?
ബ്രസീൽ

35. ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?
ഇന്തൊനേഷ്യ

36. ഭൂമധ്യരേഖയും ഉത്തരായനരേഖയും ദക്ഷിണായനരേഖയും കടന്നു പോകുന്ന വൻകര?
ആഫ്രിക്ക

37. ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം?
181

38. ഉത്തരധ്രുവത്തിൽ ആദ്യമായി കാലു കുത്തിയത്?
റോബർട്ട് പിയറി

39. ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലു കുത്തിയത്?
റൊണാൾഡ് അമുണ്ട് സെൻ

40.  പൂജ്യം ഡിഗ്രി രേഖാംശ രേഖ?
ഗ്രീനിച്ച് രേഖ

41. ഏറ്റവും കുടുതൽ സമയ മേഖലകളുള്ള രാജ്യം?
ഫ്രാൻസ് (12)

42. ഏഷ്യയിൽ ഏറ്റവും കൂടുതൽ സമയ മേഖലകളുള്ള രാജ്യം?
ഇന്തോനേഷ്യ ( 3 )

43. ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?
82.5 ഡിഗ്രി കിഴക്ക്

44. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തെക്കാൾ എത്ര മുന്നിലാണ്?
5.5 മണിക്കൂർ

45. ഭൂമിയിലെ സമയ മേഖലകൾ എത്ര ?
24

46. ഗ്രീനിച്ചിൻ നിന്ന് 180 ഡിഗ്രി അകലെയുള്ള രേഖാംശ രേഖ?
അന്താരാഷ്ട്ര ദിനാങ്ക രേഖ

47. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?
ബെറിങ്ങ് കടലിടുക്ക്

48. അന്തരീക്ഷത്തിൽ കുടുതൽ ഉള്ള വാതകം?
നൈട്രജൻ

49. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി?
ട്രോപ്പോസ്ഫിയർ '

50. ജൈവ മണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി
ട്രോപ്പോസ്ഫിയർ

51. ഓസോൺ പാളിസ്ഥിതി ചെയ്യുന്നത്?
സ്ട്രാറ്റാസ് ഫിയർ

52. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത്?
ഓസോൺ പാളി'

53 .ഓസോൺ പടലം തകരാനുള്ള കാരണം?
ക്ലോറോഫ്ളൂറോ കാർബൺ..
കാർബൺ മോണോക്സൈഡ്

54. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഡോപ്സൺ യൂണിറ്റ്

55. ഓസോൺ ദിനം?
സെപ്റ്റംബർ 16

56. അന്തരീക്ഷത്തിലെ താഴ്ന്ന ഊഷ്മാവ് എത് മണ്ഡലത്തിലാണ്?
മിസോസ്ഫിയർ

57. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് യോഗ്യമായ മണ്ഡലം?
സ്ട്രാറ്റോസ്ഫിയർ

58. റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം?
അയണോസ്ഫിയർ

59. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?
തുളസി

60. അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള?
നെല്ല്

61. സൂര്യകിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
500 സെക്കന്റ്

62. അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ബാരോ മീറ്റർ

63. ബാരോ മീറ്റർ കണ്ടു പിടിച്ചത്?
ടോറി സെല്ലി

64. ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത്?
പ്രസന്നമായ കാലാവസ്ഥ

65. ബാരോ മീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് സൂചിപ്പിക്കുന്നത്?
കൊടുങ്കാറ്റിനെ

66. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ?
ക്യൂമുലോ നിംബസ്

67. ചൂലിന്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ?
സിറസ് മേഘങ്ങൾ

68. പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?
ക്യൂമുലസ്

69. മഴ മേഘങ്ങൾ എന്നറിയപ്പെടുന്നത്?
നിംബോ സ്ട്രാറ്റസ്

70. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം?
സ്മോഗ്

71. കേരത്തിൽ സ്മോഗ് ഉണ്ടാകുന്ന പട്ടണം?
ആലുവ

72. ഏറ്റവും വേഗതയിൽ കാറ്റു വീശുന്ന വൻകര?
അന്റാർട്ടിക്ക

73. മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ?
ഹിപ്പാലസ്

74. പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാറ്റുകൾ?
കടൽക്കാറ്റ്

75. രാത്രി സമയത്ത് കരയിൽ നിന്നും കടലിലേക്ക് വീശുന്ന കാറ്റുകൾ?
കരക്കാറ്റ്

76. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?
ഫൊൻ

77. 'മഞ്ഞ് തിന്നുന്നവൻ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം?
ചിനൂക്ക്

78. ഏതു പ്രദേശത്തെ ചക്രവാതമാണ് വില്ലി- വില്ലീസ്?
ആസ്ട്രേലിയ

79. ടൊർണാഡോ എവിടുത്തെ പ്രധാന ചക്രവാതമാണ്?
അമേരിക്ക.

80. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
ആഗ്നേയ ശില

81. ഫോസിലുകൾ കാണപ്പെടുന്ന ശില?
അവസാദ ശില

82. ശിലാ തൈലം എന്നറിയപ്പെടുന്നത്?
പെട്രോൾ

83. പ്രകാശത്തിന്റെ അപവർത്തനം മുഖേന മരുഭൂമികളിലുണ്ടാകുന്ന പ്രതിഭാസം?
മരീചിക

84. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം?
അറ്റക്കാമ (ചിലി)

85. 'ഗ്രേറ്റ് ഇന്ത്യൻ ഡേസേർട്ട് ' എന്നറിയപ്പെടുന്നത്?
താർ മരുഭൂമി

86. ഏറ്റവും കൂടുതൽ മരുഭൂമികൾ ഉള്ള ഭൂഖണ്ഡം?
ആഫ്രിക്ക

87. മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
അന്റാർട്ടിക്ക.

88. ഫോസിൽ മരഭൂമി എന്നറിയപ്പെടുന്നത്?
കലഹാരി (ആഫ്രിക്ക )

89. വരണ്ട കടൽ എന്നറിയപ്പെടുന്നത്?
ഗോബി മരുഭൂമി ( മംഗോളിയ)

89. മരണത്തിന്റെ മരുഭൂമി എന്നറിയപ്പെടുന്നത്?
തക് ലമക്കാൻ മരുഭൂമി (ചൈന)

90. ലോകത്തിലെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ പർവ്വതനിര?
ഹിമാലയം

91. ആൽപ്സ് പർവ്വതനിരയുടെ മുകളിലുണ്ടായ വിമാനപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ ?
ഹോമി ജെ.ഭാഭ

92. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പർവ്വതനിര?
പാമീർ

93. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?
സഹാറ

94. ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി?
ഗോബി (ഏഷ്യ)

95‌. ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി കണക്കാക്കപ്പെടുന്ന പർവ്വതനിര?
യുറാൽ

96. കമ്മ്യൂണിസം കൊടുമുടി എവിടെയാണ്?
താജിക്കിസ്ഥാൻ

97. സ്റ്റെപ്പീസ് എന്ന പുൽമേട് എത് രാജ്യത്താണ്?
റഷ്യ

98. പ്രയറീസ് എന്ന പേരുള്ള  പുൽമേട് എവിടെ കാണുവാൻ കഴിയും?
വടക്കേ അമേരിക്ക

99. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
എവറസ്റ്റ്

100. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
കിളിമഞ്ചാരോ

101. ലോകത്തിന്റെ അപ്പപാത്രം എന്നറിയപ്പെടുന്ന പുൽമേട്?
പ്രയറി പുൽമേട്

102. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര?
ആൻഡീസ്

103. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര?
ഹിമാലയം

104. എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം?
നേപ്പാൾ

105. എവറസ്റ്റ് നേപ്പാളിൽ അറിയപ്പെടുന്നത്?
സാഗർമാതാ

106. ടിബറ്റിൽ എവറസ്റ്റ് അറിയപ്പെടുന്നത്?
ചേമോലുങ്മാ

107. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്?
ബാരൻ ദ്വീപ്

108. ഇന്ത്യയിലെ നിർജീവ അഗ്നിപർവ്വതം?
നർക്കൊണ്ടം

109. സജീവ അഗ്നിപർവ്വതങ്ങളില്ലാത്ത വൻകര?
ആസ്ട്രേലിയ

110. ആദ്യമായി എവറസ്റ്റ് കീഴടക്കിയവർ?
ടെൻസിങ് നോർഗെ
എഡ്മണ്ട് ഹിലാരി (1953)

111. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
അപ്പ ഷെർപ്പാ

112. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
ജുങ്കോ താബെ

113. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
ബചേന്ദ്രി പാൽ

114. എവറസ്റ്റിന്റെ നെറുകയിൽ എത്തിയ ആദ്യമലയാളി?
സി. ബാലകൃഷ്ണൻ

115. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യക്കാരി?
അരുണിമ സിൻഹ

116. ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉൽപാദിപ്പിച്ച രാജ്യം?
ഇറ്റലി

117. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്ലേസിയർ?
സിയാച്ചിൻ

118. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി സ്ഥിതി ചെയ്യുന്നത്?
സിയാച്ചിൻ ഗ്ലേസിയറിൽ

119. സിയാച്ചിനിൽ നിന്ന് ഉദ്ഭവിക്കുന്ന നദി?
നുബ്ര

120. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമി?
ലഡാക്ക്

121. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?
സോഡിയം ക്ലോറൈഡ്

122. ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും ആഴമുള്ള ഭാഗം?
ചലഞ്ചർ ഗർത്തം ( പസഫിക്)

123. ഏറ്റവും കൂടുതൽ ലവണത്വമുള്ള കടൽ?
ചെങ്കടൽ

124. 'മഞ്ഞക്കടൽ ' എന്നറിയപ്പെട്ടിരുന്നത്?
കിഴക്കൻ ചൈനാക്കടൽ

125. ഏറ്റവും വലിയ സമുദ്രം?
പസഫിക്

126. പസഫിക് സമുദ്രത്തിന് 'ശാന്തസമുദ്രം' എന്ന പേര് നൽകിയത്?
ഫെർഡിനാന്റ് മെഗല്ലൻ

127. ഏറ്റവും ചെറിയ സമുദ്രം?
ആർട്ടിക് സമുദ്രം

128. ഏറ്റവും വലിയ കടൽ?
ദക്ഷിണ ചൈന കടൽ

129. ഏറ്റവും ആഴം കൂടിയ സമുദ്രം?
പസഫിക്

130. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്?
അറ്റ്ലാന്റിക് സമുദ്രത്തിൽ

131. ലോകത്തിലെ നീളം കൂടിയ നദിയായ നൈൽ നദി പതിക്കുന്നത്?
മെഡിറ്ററേനിയൻ

134. 'വിമാനങ്ങളുടെ ശവപ്പറമ്പ് ' എന്നു വിളിക്കുന്ന സമുദ്രഭാഗം?
ബർമുഡ ട്രയാംഗിൾ

135. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
മഡഗാസ്കർ

136. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
കാനഡ

137. ഏറ്റവും കൂടുതൽ കടൽത്തീരമുളള ഏഷ്യൻ രാജ്യം?
ഇന്തോനേഷ്യ

138. മത്സ്യ ബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
ചൈന

139. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
പസഫിക്

140. ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
അറ്റ്ലാന്റിക്

141. ഇംഗ്ലീഷ് അക്ഷരമാലയിലെ 'D' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
ആർട്ടിക്

142. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഒരേയൊരു കടൽ?
സർഗാസോ കടൽ

143. 'സുനാമി' എന്നത് ഏത് ഭാഷയിലെ പദമാണ്?
ജാപ്പനീസ്

144. സുനാമിയെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവ നിലയം?
ഫുക്കുഷിമ

145. നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്?
സെന്റ്. ഹെലേന

146. മെഡിറ്ററേനിയൻ കടലിനേയും അറ്റ്ലാന്റിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?
ജിബ്രാൾട്ടർ കടലിടുക്ക്

147. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?
മലാക്ക കടലിടുക്ക്

148. പസഫിക് സമുദ്രത്തേയും അറ്റ്ലാന്റിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?
മഗല്ലൻ കടലിടുക്ക്

149. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദ്വീപ് രാഷ്ട്രം?
ഇന്തോനേഷ്യ

150. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ തന്റെ പഠനത്തിന് വിധേയമാക്കിയ ദ്വീപ്?
ഗാലപ്പഗോസ്

151. ഏറ്റവും വലിയ ദ്വീപ്?
ഗ്രീൻലാൻഡ്

152. ഏറ്റവും വലിയ നദീജന്യ ദ്വീപ്?
മജൂലി

153. ഏറ്റവും വലിയ കരീബിയൻ ദ്വീപ്?
ക്യൂബ

154. ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം?
നൗറു

155. ഏറ്റവും വലിയ ദ്വീപ സമൂഹം?
ഇന്തോനേഷ്യ

156. പാക് കടലിടുക്കിന്റെ ആഴം വർധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമ്മിക്കാനുള്ള പദ്ധതി?
സേതു സമുദ്രം പദ്ധതി

157. മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?
സൂയസ് കനാൽ

158. സൂയസ് കനാൽ കടന്നു പോകുന്ന രാജ്യം?
ഈജിപ്റ്റ്

159. അറ്റ്ലാന്റിക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാൽ?
പനാമ കനാൽ

160. വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയേയും വേർതിരിക്കുന്ന കനാൽ?
പനാമ കനാൽ

161. ഏറ്റവും കൂടുതൽ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം?
കാനഡ

162. ഏറ്റവും വലിയ തടാകം?
കാസ്പിയൻ കടൽ'

163. ഏറ്റവും ആഴം കൂടിയ തടാകം?
ബെയ്ക്കൽ തടാകം

164. ഏറ്റവും വലിയ ശുദ്ധജല തടാകം?
സുപ്പീരിയർ

165. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
യാങ്റ്റ്സി

166. വടക്കേ അമേരിക്കയിലെ നീളം കൂടിയ നദി?
മിസോറി - മിസ്സിസിപ്പി

167. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
ആമസോൺ

168. നൈൽ നദി ഒഴുകുന്ന വൻകര?
ആഫ്രിക്ക

169. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
ഹ്വയാങ് - ഹോ

170. മഞ്ഞ നദി എന്നറിയപ്പെടുന്നത്?
ഹ്വയാങ് - ഹോ

171. അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
നയാഗ്ര വെള്ളച്ചാട്ടം

172. ഈജിപ്റ്റിനെ നൈലിന്റെ ദാനം എന്നു വിശേഷിപ്പിച്ചത്?
ഹെറോഡോട്ടസ്

173. ഏറ്റവും അധികം ജലം വഹിക്കുന്ന നദി?
ആമസോൺ

174. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?
വോൾഗ

175. ഭൂമദ്ധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി?
കോംഗോ

176. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾ ഒഴുകുന്ന രാജ്യം?
ഇറാഖ്

177. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിൽ കൂടി ഒഴുകുന്ന നദി?
ഡാന്യൂബ് നദി

178. ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരം?
ഗ്രാന്റ് കന്യാൺ

179. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?
സുന്ദർബൻസ്

180. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?
ഓബ്

181. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?
എയ്ഞ്ചൽ വെള്ളച്ചാട്ടം (കെരപ്പ കുപ്പൈ മേരു)

182. കനത്ത മഴ, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്കു കാരണമായ പ്രതിഭാസം?
എൽ നിനോ

183. എൽ നിനോ വിടവാങ്ങുമ്പോൾ പ്രത്യക്ഷമാകുന്ന പ്രതിഭാസം?
ലാ നിനാ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗണിതം സംഖ്യാ ശ്രേണി

Questions and answers